കപ്പൂരിൽ സ്നേഹ ചായയുമായി യൂത്ത്ലീഗ്

 



കുമരനെല്ലൂർ: കപ്പൂർ ഗ്രാമ പഞ്ചായത്ത് ഭരണം 10 വർഷങ്ങൾക്ക് ശേഷം യുഡിഎഫ്  തിരിച്ചു പിടിച്ച സന്തോഷം പങ്കിടുന്നതിനായ്  യൂത്ത്ലീഗ് കപ്പൂർ പഞ്ചായത്ത് കമ്മിറ്റി വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ സ്നേഹ ചായ പരിപാടി കുമരനെല്ലൂർ ടൗണിൽ വെച്ച് നടത്തി.

യൂത്ത്ലീഗ് പഞ്ചായത്ത് പ്രസിഡന്റ് നൗഫൽ വെള്ളാളൂർ അധ്യക്ഷനായ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌-നസീമ നാസർ നിർവഹിച്ചു. കെപിസിസി  വൈ:പ്രസിഡന്റ്‌ വി.ടി.ബൽറാം മുഖ്യാഥിതിയായിരുന്നു.മുസ്‌ലിംലീഗ് തൃത്താല മണ്ഡലം സെക്രട്ടറി-സുബൈർ കൊഴിക്കര മുഖ്യ പ്രഭാഷണം നടത്തി_

ആശംസകളറിയിച് യൂത്ത്ലീഗ് ജില്ലാ സെക്രട്ടറി-സാലിഹ് മാസ്റ്റർ,മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ്‌-പത്തിൽ മൊയ്‌തുണ്ണി,ജന:സെക്രട്ടറി സി.എം.കാദർ,ട്രഷറർ എം.എംമജീദ്,വൈ:കാദർ തേറയിൽ യൂത്ത്ലീഗ് മണ്ഡലം വൈ:പ്രസിഡന്റ്‌ കെ.പിസുധീർ, ബ്ലോക്ക് വൈ:പ്രസിഡന്റ്‌-സക്കീന അക്ബർ,പഞ്ചായത്ത് വൈ:പ്രസിഡന്റ്‌-P.രാജീവ്‌, ബ്ലോക്ക്മെമ്പർ-സൗമ്യ,പഞ്ചായത്ത് മെമ്പർമാരായ അലി കുമരനെല്ലൂർ,അമീൻ മാസ്റ്റർ, M.M.അഷ്‌റഫ്‌,ഷിഞ്ചേഷ് മാരായംകുന്ന്, ഷിഹാബ് കൊള്ളാനൂർ,ഷെരീഫ് അന്നിക്കര,എന്നിവരും കൂടാതെ യൂത്ത് കോൺഗ്രസ്സ് സ്റ്റേറ്റ് സെക്രട്ടറി-അഡ്വ:സുബ്രമണ്ണ്യൻ,സമദ് മാസ്റ്റർ,യൂത്ത്ലീഗ് മണ്ഡലം പ്രവർത്തക സമിതി അംഗം-യാസർ കൊഴിക്കര,ഫൈസൽ വാഫി,KMCC നേതാക്കളായ M.V.ഉനൈസ്,K.P.നൗഫൽ, നാസർ കണ്ടംകുളങ്ങര,V.P.മമ്മുണ്ണി എന്നിവർ സംസാരിച്ചു.ഷബീർ,റാഷിദ്‌,ഫാസിൽ,സിറാജ്,അനസ്,ആസിം എന്നിവർ നേതൃത്വം നൽകി യൂത്ത്ലീഗ് പഞ്ചായത്ത് വൈ:പ്രസിഡന്റ്‌-റിയാസ് പറക്കുളം സ്വാഗതവും,യൂത്ത്ലീഗ് പഞ്ചായത്ത് സെക്രട്ടറി-ഉവൈസ് കുമരനെല്ലൂർ നന്ദിയും പറഞ്ഞു_

Below Post Ad