ആനക്കരയില്‍ നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

 



ആനക്കര :  ആനക്കരയില്‍ നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു.ആനക്കര ഡയറ്റിന് സമീപം കൊരട്ടിപറമ്പില്‍ വിനേഷ്(41) നാണ് സുര്യതപമേറ്റത്. 

ആനക്കര പഞ്ചായത്തില്‍ നിന്ന് അനുവദിച്ച ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള വീടീന്റെ തറയുടെ നിര്‍മ്മാണത്തിനിടെ വ്യാഴാഴ്ച പകല്‍ 12.30യോടെയാണ് സംഭവം. 

പണിക്കിടെ ക്ഷീണം അനുഭവപെടുകയും തുടര്‍ന്ന് പുറത്തും കഴുത്തിലും തൊലിഅടര്‍ന്നു പോകുകയും കുമിളകളും കാണപെടുകയായിരുന്നു.തുടര്‍ന്ന് ചികിത്സതേടി.


Tags

Below Post Ad