വട്ടംകുളം പഞ്ചായത്തിലെ ഗ്രാമവണ്ടി ജൽജീവൻ മീഷൻ പദ്ധതിക്കായി നിർമ്മിച്ച കുഴിയിൽ വീണു, ആർക്കും പരിക്കില്ല
മാണൂർ ചേകനൂർ റൂട്ട്ടിലാണ് സംഭവം. മണിക്കൂറുകളോളം യാത്ര മുടങ്ങി.ബസിന്റെ ഒരു ഭാഗം ചരിഞ്ഞു നിന്നതിനാൽ ഡ്രൈവർ സീറ്റിനു സമീപത്തെ ഡോറിലൂടെ ആണ് സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ പുറത്തിറങ്ങിയത്.
ഗ്രാമീണ മേഖലയിൽ നിരവധി വിദ്യാർത്ഥികൾ, അടക്കമുള്ള വിവിധ ജോലികൾക്കായി പോകുന്ന സാധാരണക്കാർക്ക് ഏറ്റവും കൂടുതൽ ഉപകാരപ്രദമായ ഗ്രാമവണ്ടി ചെളി കുഴിയിൽ കുടങ്ങിയതോടെ പല യാത്രക്കാർക്കും ഏതിച്ചേരേണ്ട സ്ഥലങ്ങളിൽ നേരത്തിനു എത്താൻ കഴിയാതെ വന്നു.