ഇരുട്ട് നിറഞ്ഞ ഈ രാത്രിയിൽ മോർച്ചറിക്ക് മുന്നിൽ നെഞ്ചുപൊട്ടി കരയുകയാണ്...
പ്രിയപ്പെട്ട വിദ്യാർത്ഥി ലിയാന്റെ ഇനി ഒരിക്കലും ചിരിക്കാത്ത മുഖം കണ്ടിട്ട് സഹിക്കാനാവുന്നില്ല. ചെറുപ്രായത്തിന്റെ ചിറകു വിരിച്ച് പറക്കേണ്ട ഈ സമയത്ത് അവനും നാഥന്റെ റഹ്മത്തിലേക്ക് യാത്രയായിരിക്കുന്നു....
അവനെ കുത്തിയൊലിക്കുന്ന പുഴ എടുത്തിരിക്കുന്നു
ലിയാൻ എപ്പോഴും എനിക്കൊരു അനിയനെ പോലെയായിരുന്നു. ക്ലാസിലെപ്പോഴും ഒരു ചെറു ചിരിയിലല്ലാതെ ഞാനവനെകണ്ടിട്ടില്ല.. സംസാരിക്കുമ്പോഴും ആ ചിരി നിറഞ്ഞുകൊണ്ടിരിക്കും... കലാരംഗത്തും പഠന മേഖലയിലും ലിയാൻ മുന്നിൽ തന്നെയായിരുന്നു...
നല്ല ഒരു വായനക്കാരൻ, മനോഹരമായി ചിത്രം വരക്കും, നന്നായി പാട്ട് പാടും, നല്ലസ്വരത്തിൽ ബുർദ ആലപിക്കും, കാലിഗ്രഫിയിൽ സംസ്ഥാന മത്സരാർത്ഥി ഒട്ടേറെ വിശേഷണങ്ങളുണ്ട് ലിയാനെക്കുറിച്ച്.....
കൂടുതലൊന്നും എഴുതാൻ കഴിയുന്നില്ല
ചങ്കിൽ ലിയാനെ കുറിച്ചുള്ള ഓർമ്മകൾ
കുടുങ്ങിക്കിടക്കുന്നു...
നാളെ സ്വർഗ്ഗത്തിലും നിന്റെ ചിരി വിടരും എന്ന പ്രതീക്ഷയോടെ.. 🥹