ചാലിശ്ശേരി:പൊലീസുകാർക്ക് നേരെ വധഭീഷണിയും ബിജെപിക്ക് നേരെ വെല്ലുവിളിക്കും മുഴക്കി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിലായി. ചാലിശ്ശേരി പാലക്കൽ പീടികയിൽ മുഹമ്മദലിയെയാണ് പൊലീസ് പിടികൂടിയത്.ചാലിശ്ശേരി പഞ്ചായത്തിലെ കോൺഗ്രസ് ബൂത്ത് പ്രസിഡണ്ടാണ് മുഹമ്മദലി.
രാഹുൽ മാങ്കൂട്ടത്തിൽ തൃത്താലയിൽ വരുന്നുണ്ടെന്നും ബിജെപി ആർഎസ്എസുകാർ തടഞ്ഞ നോക്ക് എന്നും, മോദിയുടെ വാക്കുകേട്ട് ചില പൊലീസുകാർ ഇതിൽ ഇടപെട്ടാൽ ഭാര്യയെയും മക്കളെയും കാണാൻ പറ്റില്ല എന്ന് ഓർക്കുന്നത് നല്ലതായിരിക്കും എന്നുമായിരുന്നു ഭീഷണി.
ഭാരതീയ ന്യായ സംഹിതയിലെ 192,351 (3) വകുപ്പുകൾ പ്രകാരമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു അറസ്റ്റിനു കാരണമായ രീതിയിൽ ഇത്തരമൊരു പോസ്റ്റ് ഇയാൾ ഇയാൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്