പട്ടാമ്പി :വധുവിന്റെ പുതുവസ്ത്രം അണിഞ്ഞ് പിജി പരീക്ഷയിൽ പങ്കെടുത്ത് ശേഷം നേരെ വിവാഹ വേദിയിലേക്ക്. തലശ്ശേരി എം എസ് എ ബനാത്ത് യതീം ഖാനയിലെ ബിരുദധാരിയായ പൊന്നാനി സ്വദേശിനി അമീനയാണ് ഇന്നലെ തലശ്ശേരി യത്തീംഖാനയിൽ നടന്ന വിവാഹ വേദിയിലെ ശ്രദ്ധേയ താരം.
നാല് വർഷം മുമ്പ് പ്ലസ് വണ്ണിന് ചേർന്ന് പ്ലസ് ടു , ബി എ സോഷ്യോളജിക്കും ഒപ്പം ഇസ്ലാമിക ബിരുദമായ ഫാളില, ഫളീല എന്നീ ബിരുദങ്ങൾക്ക് ശേഷമാണ് എം എ സോഷ്യോളജി പരീക്ഷ എഴുതിയത്.
ശനിയാഴ്ച കാലത്ത് 9 മണിക്ക് തന്നെ വധുവിന്റെ വസ്ത്രം അണിഞ്ഞൊരുങ്ങി 10:00 മണിയോടുകൂടി പട്ടാമ്പി സംസ്കൃത കോളേജിൽ നടന്ന പരീക്ഷ ഹാളിലേക്ക് പ്രവേശിച്ചത്. ഒരു മണി വരെ നടന്ന പരീക്ഷ വിജയകരമായി പൂർത്തിയാക്കി എന്ന് അമീന പറഞ്ഞു.
തൻറെ ഈ ഉന്നമനത്തിന് പ്രചോദനം നൽകിയത് സ്ഥാപനത്തിലെ മാനേജ്മെൻറ് ഭാരവാഹികളും അധ്യാപകരും ആണെന്നും അതുകൊണ്ടാണ് തനിക്ക് ഈ ഉന്നതിയിൽ എത്താൻ കഴിഞ്ഞതൊന്നും അവർ പറഞ്ഞു.