മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെൻ്റിന് കീഴിൽ എടപ്പാളിലെ കണ്ടനകത്ത് പ്രവർത്തിക്കുന്ന ഡ്രൈവിംഗ് പരിശീലന കേന്ദ്രമായ IDTR ൻ്റെ കമ്പ്യൂട്ടർവൽക്കരണ പദ്ധതിയുടെ പൂർത്തീകരണം ഇന്നലെ രാവിലെ 11.30-ന് സ്ഥലം MLA കെ ടി ജലീലിന്റെ അദ്ധ്യക്ഷതയിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാർ നിർവ്വഹിച്ചു.
കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഏഴായിരത്തഞ്ഞൂറിലധികം പേർക്ക് ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിശീലനമാണ് IDTR നൽകിയത്.
പല കാരണങ്ങൾകൊണ്ടും ലൈസൻസുകൾ റദ്ദാക്കപ്പെട്ടവർക്ക് തിരികെ ലൈസൻസുകൾ ലഭിക്കണമെങ്കിൽ IDTR-ലെ ഒരാഴ്ചത്തെ ട്രൈനിംഗ് പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. 48 പേർ അടങ്ങുന്നതാണ് ഒരു ബാച്ച്. ഹെവി വെഹിക്കിൾ, ലൈറ്റ് വെഹിക്കിൾ, ക്രെയ്ൻ വെഹിക്കിൾ, ടാങ്കർ ലോറികൾ, ജെ.സി.ബി എന്നിവയുടെ ലൈസൻസും ഇവിടെ നിന്ന് നൽകുന്നു.
കണ്ടനകം സ്റ്റേഷൻ മാസ്റ്റേഴ്സ് ഓഫീസിനുമുന്നിലുള്ള ബസ് പാർക്കിംഗ് യാർഡ് MLA ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് ഇൻ്റെർലോക്ക് ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ഒരു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കി നാടിന് സമർപ്പിക്കും.
അതുകഴിഞ്ഞാൽ എല്ലാ KSRTC ബസ്സുകളും ഇവിടെ കയറി ഇറങ്ങി പോകാനുള്ള സാഹചര്യം ഒരുക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.