കേരള മീഡിയാ പേഴ്സൺസ് യൂണിയൻ തൃത്താല മേഖല മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി.കൂറ്റനാട് നടന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന സമിതി അംഗവും ജില്ലാ രക്ഷാധികാരിയുമായ സി. മൂസ പെരിങ്ങോട് ഉദ്ഘാടനം ചെയ്തു.
ആദ്യ മെമ്പർഷിപ്പ് സംസ്ഥാന സമിതി അംഗം ടി.വി.എം അലിയിൽ നിന്ന് ജില്ലാ പ്രസിഡൻ്റ് കെ.ജി. സണ്ണി ഏറ്റുവാങ്ങി.സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.സി. ഗീവർ മുഖ്യ പ്രഭാഷണം നടത്തി.
കേരളത്തിലെ പത്ര ,ദൃശ്യ, ഓൺലൈൻ രംഗത്ത് പ്രവർത്തിക്കുന്ന സ്വതന്ത്ര്യ ട്രേഡ് യൂണിയനിൽ (കെ.എം. പി.യു) തൃത്താല മേഖലയിൽ നിന്ന് സജീവമായ 26 ഓളം പേർ മെബർഷിപ്പ് ക്യാമ്പയിനിൽ പങ്കെടുത്തു.
സംസ്ഥാന സമിതി അംഗങ്ങളായ ഇസ്മായിൽ പെരുമണ്ണൂർ, പ്രദീപ് ചെറുവശേരി,രഘു പെരുമണ്ണൂർ , വീരാവുണ്ണി , മുഹമ്മദ് റഹീസ് , ഷിബിൻ എന്നിവർ സംസാരിച്ചു.