മലപ്പുറം: പെരുന്നാൾ അവധി കണ്ണീരായി. പാലൂർക്കോട്ട വെള്ളച്ചാട്ടത്തിൽ നടന്ന അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. പെരിന്തൽമണ്ണ കടുങ്ങപുരം പാലൂർക്കോട്ട വെള്ളച്ചാട്ടത്തിനു മുകളിലാണ് അപകടം നടന്നത്ത്.
മൂർക്കനാട് വെങ്ങാട് നായ്പടി സ്വദേശി മുത്തേടത്ത് ശിഹാബുദ്ദീനാണ് (53) മരണപ്പെട്ടത്. പെരുന്നാൾ അവധി പ്രമാണിച്ച് സന്ദർശകരുടെ തിരക്ക് കൂടുതലായിരുന്ന സമയത്താണ് അപകടം സംഭവിച്ചത്.