ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

 



കപ്പൂർ : ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് തൃശ്ശൂർ എലൈറ്റ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മെക്കാട് പുതിയ കോളനിയിൽ കാദർ മകൻ സയ്യിദ് ഹാഷിം പി എം  (18) ആണ് മരണപ്പെട്ടത്.

കഴിഞ്ഞ ഒന്നാം തീയതി കോഴിക്കരയിൽ വെച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് ആണ് അപകടം  ഉണ്ടായത്. അപകടത്തിൽ കോഴിക്കര സ്വദേശി വാരിയത്ത് വളപ്പിൽ മൊയ്‌തു (80), മൊയ്തുവിൻ്റെ മകൻ അബ്ദുൽ കരീം(55) എന്നിവർക്കും പരിക്കേറ്റിരുന്നു.

Below Post Ad