മലമ്പുഴ ഡാം വൃഷ്ട്ടി പ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഡാമിലേക്കുള്ള നീരോഴുക്ക് വർദ്ധിക്കുന്നതിനാൽ റൂൾ കർവിൽ ജലനിരപ്പ് നിർത്തുന്നതിനായി മലമ്പുഴ ഡാമിന്റെ സ്പിൽ വേ ഷട്ടറുകൾ നാളെ തുറക്കാൻ സാധ്യത ഉണ്ടെന്ന് അറിയിക്കുന്നു.
ആയതിനാൽ കൽപ്പാത്തി പുഴയുടെയും ഭാരതപുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്ന് മലമ്പുഴ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു