പട്ടാമ്പി വിളയൂർ സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

 


പട്ടാമ്പി:വിളയൂർ കുപ്പൂത്ത് ഒ.ടി കമാൽ (62) ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ജിദ്ദ ഫൈസലിയയിൽ ജോലി ചെയ്ത് വരികയായിരുന്നു.30 വർഷമായി പ്രവാസിയാണ്.

അസുഖ ബാധിതനായി ജിദ്ദ കിങ്ങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ബുധനാഴ്ച രാവിലെയാണ് മരണം.

ഭാര്യ ഖദീജ. മക്കൾ കാമില,കഫീല , കാശിഫ് .മരുമക്കൾ സെയ്തലവി, റഫീഖ്, റിസ് വാന.

നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കും. ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ സഹായവുമായി രംഗത്തുണ്ട്. 



Below Post Ad