ചാലിശ്ശേരിയിൽ വാഹനങ്ങളുടെ കൂട്ടയിടി ;ഒന്നിനു പുറകെ ഒന്നായി ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചു.ഓട്ടോ ഡ്രൈവർക്ക് പരിക്ക്

 


ചാലിശ്ശേരിയിൽ ഒന്നിനു പുറകെ ഒന്നായി ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചു. ഒരു ബസും, 3 ഓട്ടോറിക്ഷകളും, 2 കാറുകളും ഒരു ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. 

വെള്ളിയാഴ്ച‌ രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ ചാലിശ്ശേരി അങ്ങാടിയിലെ ജോൺസനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags

Below Post Ad