ചാലിശ്ശേരി സ്വദേശി ദുബായിലെ ജോലി സ്ഥലത്ത് ഷോക്കേറ്റ് മരിച്ചു

 


കൂറ്റനാട് :ചാലിശ്ശേരി ദുബായ് റോഡ് കൊളവർണ്ണയിൽ വീട്ടിൽ മാനുഎന്ന് വിളിക്കുന്ന മുഹമ്മദുണ്ണിയുടെ മകൻ അജ്മൽ ( 24 ) ദുബായിലെ ജോലി സ്ഥലത്തുവെച്ച് ഷോക്കേറ്റ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

രണ്ടാം തീയതി ബുധൻ ഉച്ചയ്ക്ക് പ്രാദേശിക സമയം മൂന്നുമണിക്കാണ് സംഭവം നടന്നത്. ഷിപ്പിലെ വർക്ഷോപ്പിൽ ഇലക്ട്രീഷനായിനായി ജോലി ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.

രണ്ടര വർഷത്തോളമായി ദുബായിൽ ജോലി ചെയ്യുന്ന അജ്മൽ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ഒന്നര വർഷം മുമ്പ് നാട്ടിൽ വന്നു പോയതാണ്. വരുന്ന 30 ന് നാട്ടിൽ വരാനിരിക്കേയാണ് വീട്ടുകാരെ കണ്ണീരായിത്തിയ ദാരുണ സംഭവം ഉണ്ടായത്.

ദുബായിലെ നടപടികൾക്ക് ശേഷം വിട്ടു കിട്ടുന്ന മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Below Post Ad