തൃത്താലയിൽ അപകട ഭീഷണിയായി റോഡരികിലെ ഉണങ്ങിയ മരം: ഉടൻ മുറിച്ച് മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാർ

 


തൃത്താല വി.കെ കടവ് റോഡിൽ അത്താണിയിലെ ഉണങ്ങിയ മരമാണ് നാട്ടുകാർക്കും യാത്രക്കാർക്കും അപകട ഭീഷണിയായ മരം മുറിച്ച് മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാർ

നിരവധി തവണ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഇതുവരെ പരിഹാരമായിട്ടില്ല.

മരം മുറിക്കാൻ ആരും കരാറെടുക്കാൻ എത്തുന്നില്ല എന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.

ഉണങ്ങിയ മരത്തിനോട് ചേർന്ന് 11 കെവി വൈദ്യുത ലൈൻ പോകുന്നതിനാൽ മരത്തിൽ കയറാൻ ആരും തെയ്യാറാകുന്നില്ല.

സ്ത്രീകളും സ്കൂൾ കുട്ടികളും ബസ് കാത്ത് നിൽക്കുന്ന സ്ഥലം കൂടിയാണ് ഇവിടെ.ശക്തമായ കാറ്റിലും മഴയിലും മരം വൈദ്യുത കമ്പിയിലേക്ക് വീഴുമെന്ന ഭീതിയിലാണ് സമീപ വാസികൾ.

കാറ്റടിക്കുമ്പോൾ ഉണങ്ങിയ മരക്കൊമ്പുകൾ താഴെ വീഴുന്നതിനാൽ അപകട സാധ്യത വളരെ കൂടുതലാണ്.

പൊതുമരാമത്ത്,കെ എസ് ഇ ബി അധികൃതർ അപകട ഭീഷണിയായ മരം എത്രയും പെട്ടന്ന് മുറിച്ച് മാറ്റി നാട്ടുകാരുടെ ഭീതി അകറ്റണമെന്ന് വാർഡ് മെമ്പർ പി.വി.മുഹമ്മദലി പറഞ്ഞു

Tags

Below Post Ad