തൂതപ്പുഴയിൽ ഒഴുക്കിൽപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി

 




തിരുവേഗപ്പുറ തൂതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മധ്യവയസ്കന്റെ മൃതദേഹം നാലാം ദിവസം കണ്ടെത്തി. കുറ്റിപ്പുറം പേരശ്ശനൂർ ഭാഗത്തുള്ള തുരുത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരുവേഗപ്പുറ അമ്പലനട സ്വദേശി ശിവദാസാണ് (60) മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി തൂതപ്പുഴയിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് (ചൊവ്വാഴ്ച) ഉച്ചയോടെ പുഴയിൽ തിരച്ചിൽ നടത്തിയ ഫയർഫോഴ്‌സ് ടീമാണ് മൃതദേഹം കരക്കെത്തിച്ചത്. 

കാണാതായ സ്ഥലത്തുനിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ് മൃതദേഹം കിടന്നിരുന്നത്. ശക്തമായ മഴയെത്തുടർന്നുണ്ടായ കുത്തൊഴുക്കിൽ മൃതദേഹം ഒഴുകിപ്പോയതാകാമെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.
ശിവദാസനെ കാണാതായ ദിവസം മുതൽ ഫയർ ഫോഴ്‌സ്, സ്കൂബ ടീം, സിവിൽ ഡിഫൻസ്, നാട്ടുകാർ എന്നിവർ തൂതപ്പുഴയിൽ തിരച്ചിൽ നടത്തിവരികയായിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Below Post Ad