കുന്നംകുളം:അഞ്ഞൂരിൽ നിന്നും നിന്നും കഴിഞ്ഞ ദിവസം മുതൽ കാണാതായ യുവാവിന്റെ മൃതദേഹം അഞ്ഞൂർ ക്വാറിയിൽ നിന്നും കണ്ടെത്തി.
അഞ്ഞൂർ സെന്ററിൽ ബാർബർ ഷോപ്പ് നടത്തുന്ന അഞ്ഞൂർ സ്വദേശി മനീഷ് (41) നെ യാണ് വെള്ളിയാഴ്ച വൈകിട്ട് മുതൽ കാണാതായിരുന്നത്.
തുടർന്ന് കുന്നംകുളം, വടക്കേക്കാട് പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് ഉച്ചകഴിഞ്ഞ് അഞ്ഞൂർ കുന്നിനടുത്തെ ക്വോറിയിൽ ഒരു മൃതദേഹം കണ്ടതും ഇത് മനീഷിന്റേതാണെന്ന് തിരിച്ചറിഞ്ഞതും. തുടർനടപടികൾക്കായി കുന്നംകുളം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.ഭാര്യയും ഒരു കുട്ടിയുമുണ്ട്.