ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടു നോമ്പ് പെരുന്നാൾ തിങ്കളാഴ്ച തുടക്കമാവും

 


കൂറ്റനാട് :ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിൻ്റ് ജനനപെരുന്നാളും എട്ടുനോമ്പാചരണവും 43 മത് എട്ടു നോമ്പ് സുവിശേഷയോഗവും സെപ്തംബർ ഒന്ന് തിങ്കളാഴ്ച മുതൽ തുടക്കമാവുമെന്ന് പള്ളി ഭാരവാഹികൾ കൂറ്റനാട് നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

സെപ്തംബർ ഒന്ന് മുതൽ എട്ടുവരെയാണ് ദൈവമാതാവിൻ്റെ എട്ടുനോമ്പാചരണം നടക്കുന്നത്.സെപ്തംബർ ഒന്നിന് തിങ്കളാഴ്ച രാവിലെ വിശുദ്ധ മൂന്നിൻ കുർബ്ബാനക്ക് ഫാ. എൻ.കെ ജെക്കബ് കോർ എപ്പിസ്കോപ്പ മുഖ്യകാർമ്മികത്യം വഹിക്കും 

എട്ടു ദിവസങ്ങളിലും രാവിലെ വിശുദ്ധ മൂന്നിന്മേൽകുർബ്ബാന ,പകൽ ധ്യാനയോഗം ,വൈകീട്ട് സന്ധ്യാനമസക്കാരം ,ഗാന ശൂശ്രുഷയും ഉണ്ടാകും.

43 മത് എട്ടുനോമ്പ് സുവിശേഷയോഗം ആറ് ദിവസങ്ങളിൽ നടക്കും. സുവിശേഷ യോഗങ്ങളിൽ ഫാ.മാത്യൂസ് ഈരാളി , സിസ്റ്റർ എസ്തീന , ഫാ. ബിനു വള്ളിപ്പാട്ട് , ഫാ ഏലിയാസ് അരീക്കൽ , ഫാ. എൽദോസ് പുളിഞ്ചോട്ടിൽ , നന്ദു ജോൺ എന്നിവർ വചന സന്ദേശം നൽകും.

അഞ്ചാം തിയ്യതി രാത്രി മുട്ടുകുത്തൽ വഴിപാടും നടക്കും.സെപ്തംബർ ഏഴാം തിയ്യതി രാവിലെ മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാനക്ക് കാർമ്മികത്വം വഹിക്കും തുടർന്ന് പരിശുദ്ധ യൂയാക്കീം മോർ കൂറിലോസ് ബാവ , മലങ്കരയുടെ പ്രകാശഗോപുരം പൗലോസ് ദ്വീതിയൻ ശ്രേഷ്ഠ കാതോലിക്ക ബാവ , ദിവംഗതരായ ഇടവക വൈദീകർ എന്നിവരുടെ അനുസ്മരണ സമ്മേളനവും നടക്കും.

വൈകീട്ട് സന്ധ്യാ നമസ്ക്കാരത്തിനു ശേഷം അങ്ങാടി ചുറ്റിയുള്ള മലങ്കരയിലെ പ്രസിദ്ധവും ഭക്തിനിർഭരവുമായ എട്ടുനോമ്പ് റാസ , ദൈവമാതാവിൻ്റെ വിശുദ്ധ സൂനോറെ വണക്കം ,അത്താഴ സദ്യ എന്നിവ നടക്കും

സെപതംബർ എട്ടിന് തിങ്കളാഴ്ച രാവിലെ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്ക് ഡൽഹി ഭദ്രാസനാധിപൻ കുരിയാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലിത്ത കാർമ്മികത്വം വഹിക്കും പ്രദക്ഷിണം ,നേർച്ച സദ്യ എന്നിവയോടെ പെരുന്നാൾ സമാപിക്കും 


പത്ര സമ്മേളനത്തിൽ വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവർ പങ്കെടുത്തു.

Tags

Below Post Ad