കുമ്പിടി പെരുമ്പലം യു.പി ശ്രീധരൻ നായർ അന്തരിച്ചു

 



ആനക്കര: മുതിർന്ന കോൺഗ്രസ് നേതാവ് കുമ്പിടി പെരുമ്പലം ഊരത്ത് പള്ളിയാലിൽ ശ്രീധരൻ നായർ (80 ) അന്തരിച്ചു., കുമ്പിടി മെർക്കന്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ, എ.വി. കുട്ടിമാളു അമ്മ ചാരിറ്റബിൾ ട്രസ്റ്റ്, പി.കെ.മൊയ്തീൻ കുട്ടി സാഹിബ് സ്മാരക ചാരിറ്റബിൾ ട്രസ്റ്റ്, ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പിടി യൂണിറ്റ്, എന്നിവയുടെ രക്ഷാധികാരിയാണ്.

 പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം ജീർണ്ണോദ്ധാരണ കമ്മിറ്റി പ്രസിഡന്റ്, ആനക്കര ഗ്രാമ പഞ്ചായത്ത് മുൻ അംഗം, കുമ്പിടി അയ്യപ്പൻ വിളക്ക് കമ്മിറ്റിയുടെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവൃത്തിച്ചിട്ടുണ്ട്.ഭാര്യ: കെ. ചന്ദ്രലേഖ.മക്കൾ: ബബിത, ബിനിത.മരുമകൻ: ജിതേഷ്.

സംസ്കാരം 30/8/2025 ശനി കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ.


Tags

Below Post Ad