കൂടല്ലൂർ: മദ്രസ അധ്യാപന രംഗത്ത് 50 വർഷം പൂർത്തിയാക്കിയ ഹസൻ മുസ്‌ലിയാർക്ക് കൂട്ടക്കടവ് മുനീറുൽ ഇസ്ലാം മദ്രസയിൽ വെച്ച് ആദരവ് നൽകി. സമസ്ത കേരള മദ്രസ മാനേജ്‌മെൻ്റ് അസോസിയേഷൻ തൃത്താല റൈഞ്ച് സെക്രട്ടറിയായ അബ്ദുസമദ് മാസ്റ്റർ അദ്ദേഹത്തിന് സ്നേഹോപഹാരം നൽകി. പ്രസിഡന്റ് കുട്ടി കൂടല്ലൂർ പൊന്നാട അണിയിച്ചു. മഹല്ല് ഖത്വീബ് തൊയ്യിബ് റഹ്മാനി ഉദ്ഘാടനം ചെയ്ത യോഗത്തിൽ കുട്ടി കൂടല്ലൂർ അധ്യക്ഷത വഹിച്ചു. സലീം ഫൈസി, അബ്ബാസ് മൗലവി എന്നിവർ ആശംസകൾ അർപ്പിച്ചു.
ആദരവിന് നന്ദി പറഞ്ഞുകൊണ്ട് ഹസൻ മുസ്‌ലിയാർ മറുപടി പ്രസംഗം നടത്തി.തൻവീറുൽ ഇസ്ലാം അകലാട്, ബുസ്താനുൽ ഉലൂം ആലൂർ, ഹയാത്തുൽ ഇസ്ലാം കോതച്ചിറ മണ്ണുകുളം, സിറാജുൽ ഹുദാ കോതച്ചിറ വടക്ക്, ഹിദായത്തുൽ ഇസ്ലാം ആലിക്കര എന്നീ മദ്രസകളിൽ ഹസൻ മുസ്‌ലിയാർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ മുനീറുൽ ഇസ്ലാം കൂട്ടക്കടവ് മദ്രസയിൽ അധ്യാപകനാണ്.
മദ്രസ സെക്രട്ടറി അബ്ദുൽ ലത്തീഫ് സ്വാഗതവും അലി കക്കാട്ടിൽ നന്ദിയും പറഞ്ഞു. ഉമ്മർ മൗലവി, കുട്ടി ഹസൻ മൗലവി, ഹുസൈൻ വാഫി, കരീം മൗലവി, ടി.വി. മൊയ്ദുണ്ണി, എം.വി. ഹനീഫ, പി.എം. ജലീൽ, പി. കുഞ്ഞാൻ, എൻ. ഷാഫി, പി. റഷീദ്, കെ. അബൂബക്കർ, ടി.വി. വാവു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.