എസ് വൈ എസ് തൃത്താല സോൺ സ്നേഹലോകം 16ന് കുമ്പിടിയിൽ

 


തൃത്താല | മുഹമ്മദ് നബിയുടെ ജീവിതദർശനങ്ങൾ ചർച്ച ചെയ്യുന്നതിന് എസ് വൈ എസ് തൃത്താല സോൺ കമ്മിറ്റി 16ന് കുമ്പിടിയിൽ സ്നേഹലോകം എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കൂറ്റനാട്ട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വ്യാഴം കാലത്ത് 9.30 ന് സമസ്ത കേന്ദ്ര മുശാവറ അംഗം കൊമ്പം കെപി മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.എസ് വൈ എസ് സോൺ പ്രസിഡൻ്റ് ഹാഫിള് സ്വഫ് വാൻ റഹ്മാനി അധ്യക്ഷത വഹിക്കും.

തുടർന്ന് എട്ട് സെഷനുകളിലായി മുഹമ്മദ് നബിയുടെ ജീവിതം, ദർശനം, സമീപനം, രാഷ്ട്രീയം തുടങ്ങിയവ ചർച്ച ചെയ്യും. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുല്ലാഹ് സഖാഫി എളമരം, ശാഫി സഖാഫി മുണ്ടമ്പ്ര, എം അബ്ദുൽമജീദ് അരിയല്ലൂർ, സിറാജുദ്ദീൻ സഖാഫി കൈപ്പമംഗലം, എഴുത്തുകാരൻ പ്രദീപ് പേരശ്ശനൂർ, അശ്റഫ് അഹ്‌സനി ആനക്കര, കെ ബി ബശീർ തൃശൂർ, എം വി സിദ്ദീ ഖ് സഖാഫി ഒറ്റപ്പാലം എന്നിവർ സംസാരിക്കും.

അനുബന്ധമായി എക്സ്പോ, പുസ്തകമേള, സൗഹൃദച്ചായ, സ്നേഹായനം സംഘടിപ്പിക്കും. കുമ്പിടി മഖാം സിയാറത്തിന് സമസ്ത ജില്ലാ സെക്രട്ടറി ഹനീഫ ഫൈസി നെല്ലിക്കാട്ടിരി നേതൃത്വം നൽകും. സ്വാഗതസംഘം ചെയർമാൻ അബ്ദുൽ അസീസ് ഫൈസി കൂടല്ലൂർ പതാക ഉയർത്തും.

സയ്യിദ് മുഹമ്മദ് മൗല തങ്ങൾ,സയ്യിദ് മുഹമ്മദ് കമാൽ തങ്ങൾ, സയ്യിദ് അബ്ബാസ് തങ്ങൾ, സയ്യിദ് അൻവർ സാദത്ത് തങ്ങൾ, സയ്യിദ് തഖ് യുദ്ദീൻ തങ്ങൾ, എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് അബ്ദുർറശീദ് അഷ്റഫി ഒറ്റപ്പാലം, സെക്രട്ടറി സൈദലവി പൂതക്കാട്, യഅകൂബ് പൈലിപ്പുറം, ജാബിർ സഖാഫി മാപ്പാട്ടുകര, സമസ്ത മേഖല പ്രസിഡൻ്റ് ഹാഫിള് സുബൈർ മിസ്ബാഹി, കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡൻ്റ് അബ്ദുറസാഖ് സഅദി ആലൂർ, എസ് എം എ ജില്ലാ സെക്രട്ടറി കുഞ്ഞാപ്പ ഹാജി,അബ്ദുൽ റശീദ് ബാഖവി കൂടല്ലൂർ, ഒറവിൽ ഹൈദർ മുസ്ലിയാർ, സി എം ഉമർ, മുഹമ്മദ് കോയ അങ്ങാടി, അബ്ദുൽ ജലീൽ അഹ്സനി, കബീർ അഹ്സനി കെകെ പാലം, മുസ്തഫ അഹ്സനി, സൈദലവി നിസാമി, എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഷറഫുദ്ദീൻ ബുഖാരി, ഉനൈസ് അദനി, മൊയ്തീൻ ഷാ അഹ്സനി, റിയാസ് സി പി, ഹാഫിസ് സഖാഫി കൂടല്ലൂർ സംബന്ധിക്കും.



വാർത്താസമ്മേളനത്തിൽ എൻ ടി അബ്ദുൽ ജലീൽ അഹ്സനി, റിയാസ് സി പി, ഷബീർ കെ, ഹാശിം സഖാഫി പങ്കെടുത്തു.

Tags

Below Post Ad