റിയാദ്: ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ ഹജ്ജിന് അനുവദിക്കില്ലെന്ന് സൗദി അറേബ്യ. ഡയാലിസിസ് രോഗികൾ, ഗുരുതര ഹൃദ്രോഗമുള്ളവർ, ഓക്സിജൻ സപ്പോർട്ട് വേണ്ട രോഗികൾ എന്നിവർക്ക് ഇപ്രാവശ്യത്തെ ഹജ്ജിന് അനുമതിയുണ്ടാകില്ല. കിമോക്ക് വിധേയരാകുന്ന കാൻസർ രോഗികൾ, ടി.ബിയുള്ളവർ, പ്രസവത്തിന് മൂന്ന് മാസം മാത്രം ബാക്കിയുള്ളവർ എന്നിവരെയും അനുവദിക്കില്ല.
ഇതോടെ നിലവിൽ അപേക്ഷിച്ചവരിൽ ഗുരുതര പ്രയാസമുള്ളവർക്ക് അവസരം നഷ്ടമാകും. കൃത്യമായ ആരോഗ്യ പരിശോധന പൂർത്തിയാക്കാൻ ഓരോ രാജ്യങ്ങൾക്കും സൗദി നിർദേശം നൽകിയതോടെ കേന്ദ്രവും ഇത് സംബന്ധിച്ച നിർദേശം പുറത്തിറക്കി. നിയമം ലംഘിച്ച് വരുന്നവർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശനം നിഷേധിക്കും.
അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് കേരളത്തില്‍നിന്ന് 991 പേര്‍ക്കുകൂടി അവസരം ലഭിച്ചു. ഇതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അവസരം ലഭിച്ചവര്‍ 13,312 ആയി. കാത്തിരിപ്പുപട്ടികയിലെ ക്രമനമ്പര്‍ 3792 മുതല്‍ 4782 വരെയുള്ള അപേക്ഷകര്‍ക്കാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചതോടെ അവസരമായത്. നറുക്കെടുപ്പിനുശേഷം 8530 പേരെയാണ് തീര്‍ഥാടനത്തിന് തിരഞ്ഞെടുത്തിരുന്നത്. പിന്നീട് കാത്തിരിപ്പുപട്ടികയില്‍ ഉള്‍പ്പെട്ട 3791 പേര്‍ക്കുകൂടി അവസരം ലഭിച്ചു. ഇതിനു പുറമെയാണ് 991 പേർക്കുകൂടി അവസരം ലഭിച്ചത്.