പെരിന്തല്‍മണ്ണയില്‍ ലഹരിക്കടത്തിന് ഉപയോഗിക്കാന്‍ കുട്ടികളെ കടത്തിക്കൊണ്ടു പോയ മൂന്നുപേര്‍ അറസ്റ്റില്‍.
വാഴേങ്കട ബിടാത്തി ചോരമ്പറ്റ മുഹമ്മദ് റാഷിദ്(34), ചെര്‍പ്പുളശ്ശേരി കാളിയത്ത്പടി വിഷ്ണു(22), കാറല്‍മണ്ണ പുതുപഴനി അശ്വിന്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മൂന്ന് പ്രതികളുടെയും പേരില്‍ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. പണവും കഞ്ചാവും നല്‍കാമെന്നും ഒഡീഷയിലെ വിവിധ സ്ഥലങ്ങള്‍ കാണിച്ചു കൊടുക്കാമെന്നും പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു.
പട്ടാമ്പിയിലെ വീട്ടില്‍ വെച്ചും ഒറീസയില്‍ വെച്ചും പ്രതികള്‍ കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കിയതായി പൊലീസ് പറഞ്ഞു.ആലിപ്പറമ്പ് സ്വദേശിയായ 16 വയസ്സുകാരനാണ് പൊലീസില്‍ പരാതി നല്‍കിയത്.