തൃശൂർ : പുതുക്കാട് സിഗ്നൽ ജംഗ്ഷനിൽ സീബ്ര ലൈനിലൂടെ മുപ്ളിയം സ്വദേശി പാണഞ്ചേരി വീട്ടിൽ സെലിൻ (66) എന്നവരുടെ ദേഹത്ത് റെഡ് സിഗ്നൽ തെറ്റിച്ച് മനുഷ്യജീവന് അപകടം വരത്തക്ക വിധം ഓടിച്ച് വന്ന ഒരു മോട്ടോർ സൈക്കിൾ ഇടിച്ചതിനെ തുടർന്ന് സെലിൻ റോഡിൽ തലയിടിച്ച് വീണ് തലയിൽ ബ്ലഡ് ക്ലോട്ട് ആയും മറ്റും പരിക്കേറ്റിരുന്നു. സംഭവത്തിന് ശേഷം മോട്ടോർ സൈക്കിൾ നിർത്താതെ പോവുകയുമായിരുന്നു. ഈ സംഭവത്തിന് പുതുക്കാട് പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ മനുഷ്യജീവന് അപകടം വരത്തക്ക വിധം അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിൽ മറ്റൊരാൾക്ക് ഗുരുതരപരിക്കേൽപ്പിക്കാൻ ഇടയായ സംഭവത്തിനും, അപകട ശേഷം വാഹനം നിർത്താതെ പോയതിനും അപകടത്തിൽ പരിക്കേറ്റയാൾക്ക് വൈദ്യസഹായം നൽകാതെ കടന്ന് കളഞ്ഞതിനുമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിരുന്നു. ഈ കേസിലെ പ്രതിയായ പുതുക്കാട് തൊറവ് സ്വദേശി കൊടിയൻ വീട്ടിൽ ഇമ്മാനുവൽ 19 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് പിടികൂടിയത്.
സംഭവത്തിന് ശേഷം നിർത്താതെ പോയ വാഹനത്തിന്റെ നമ്പർ ലഭിച്ചിരുന്നില്ല. തുടർന്ന് നിരവധി സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെയും അപകടത്തിനടയാക്കിയ മോട്ടോർ സൈക്കിളും കണ്ടെത്തിയത്.