തൃത്താല | എസ് വൈ എസ് തൃത്താല സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്നേഹായനം ശ്രദ്ധേയമായി. പ്രവാചകർ മുഹമ്മദ് നബിയുടെ ജീവിതദർശനങ്ങൾ ചർച്ച ചെയ്യുന്നതിന് കുമ്പിടിയിൽ വെച്ചു നടക്കുന്ന സ്നേഹലോകം പരിപാടിയുടെ പ്രചരണാർത്ഥമാണ് പര്യടനം നടത്തിയത്.
രണ്ട് ദിവസങ്ങളിലായി തൃത്താല ദേശത്തെ നൂറ് ഗ്രാമങ്ങളിലൂടെ സ്നേഹായനം സന്ദേശ വാഹനം കടന്നു പോയി. ഓരോ ഗ്രാമങ്ങളിലെയും വ്യത്യസ്ത മനുഷ്യരിലേക്ക് സ്നേഹലോകം പ്രോഗ്രാമിന്റെ സന്ദേശം എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.
ജില്ലാ വൈ. പ്രസിഡന്റ് അബ്ദുൽ ജലീൽ അഹ്‌സനി യാത്ര മാട്ടായയിൽ ഉത്ഘാടനം നിർവഹിച്ചു സംസാരിച്ചു. സ്വാബിർ സഖാഫി ചേക്കോട്, സലീം സഖാഫി കരിമ്പനക്കുന്നു, സൈനുദ്ധീൻ ഒതളൂർ സന്ദേശ പ്രഭാഷണം നടത്തി. മുസ്തഫ അഹ്‌സനി, സി. പി റിയാസ്, ഹാഷിം സഖാഫി, ശിഹാബുദ്ധീൻ സഖാഫി, താജുദ്ധീൻ സഖാഫി, ജുബൈർ സഅദി, മൊയ്തുണ്ണി മാട്ടായ, റൗഫ് ഇർഫാനി, കരീം പട്ടിശ്ശേരി യാത്രക്ക് നേതൃത്വം നൽകി.
ചിത്രം: സ്നേഹായനം യാത്ര മാട്ടായയിൽ ജില്ലാ വൈ. പ്രസിഡന്റ് അബ്ദുൽ ജലീൽ അഹ്‌സനി ഉത്ഘാടനം നിർവ്വഹിക്കുന്നു