കുന്നംകുളം ചൂണ്ടലിൽ സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ച്‌ രണ്ട്‌ പേർക്ക്‌ പരിക്ക്‌

 


കുന്നംകുളം - തൃശ്ശൂർ സംസ്ഥാന പാതയിൽ ചൂണ്ടലിൽ സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തിൽ രണ്ട്‌ പേർക്ക്‌ ഗുരുതര പരിക്ക്‌. ഇന്ന് രാവിലെ 9:30ടെ ആയിരുന്നു അപകടം. 

കുന്നംകുളം ഭാഗത്തേക്ക്‌ വന്നിരുന്ന സ്കൂൾ ബസ്സിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ്‌ അപകട കാരണം. ചൂണ്ടൽ എൽ ഐ ജി എച്ച്‌ എസ്‌ സ്കൂളിലെ വിദ്യാർത്ഥികളുമായി വന്നിരുന്ന ബസ്സാണ്‌ അപകടത്തിൽപ്പെട്ടത്‌. 

ബസ്സിൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും സാരമായ പരിക്കില്ല. കാർ ഡ്രൈവർക്കും സഹയാത്രികനും സാരമായ പരിക്കേറ്റിട്ടുണ്ട്‌. ഇവരെ കുന്നംകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു



Below Post Ad