യുഡിഎഫ്‌ യുഎഇ തൃത്താല കൺവെൻഷൻ

 



ദുബൈ : ത്രിതലപഞ്ചായത്ത്തെ രഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു ഡി എഫ്‌ യു എ ഇ തൃത്താല മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ദുബൈ കെ എം സി സി സംസ്ഥാന പ്രവർത്തക സമിതിയംഗം ഫൈസൽ തുറക്കൽ ഉദ്‌ഘാടനം ചെയ്തു . 

പ്രവാസി സമൂഹത്തിന് നിരവധി വാഗ്ദാനങ്ങൾ നൽകുകയും അതൊന്നും പാലിക്കാതെയിരിക്കുകയും കെട്ടിട നികുതി ഉൾപ്പെടെ അടിസ്ഥാന കാര്യങ്ങളിൽ ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്ത പിണറായി സർക്കാരിനെതിരെ കേരളം പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു .

ടി കെ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു . ഇൻകാസ് യു എ ഇ ജനറൽ സെക്രട്ടറി കെ സി അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി .നാസർ നാലകത്ത്, ബാവ തോട്ടത്തിൽ , റഷീദ് തുറക്കൽ, ഷെജീർ ഏഷ്യാഡ്‌ , കെ പി അഹമ്മദുണ്ണി , ഗിരീഷ് മേനോൻ , അലി ഇല്ലത്ത് , അഷ്‌റഫ്‌ സി വി, സാദത്ത് തൃത്താല, ജമാൽ കൊഴിക്കര , നസീർ തൃത്താല, ഗഫൂർ എറവക്കാട്, ഗഫൂർ മാരായംകുന്ന്, അഷ്‌റഫ്‌ കൊഴിക്കര, മുഹമ്മദ്‌ അലി ഏറവക്കാട്, TMA സിദ്ദീഖ്, ഫൈസൽതിരുമാറ്റകൊട്, അനസ് മാടപ്പാട്ട്, മുജീബ് കോടനാട് , വിവിധപഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു . 

സാദത്ത് തൃത്താല ചെയർമാൻ, മഹ്‌റൂഫ് കൊഴിക്കര കൺവീനർ, അനസ് മാടപ്പാട്ട് ട്രഷർ അടങ്ങിയ വിപുലമായ പുതിയ കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്തു. 

ഉമ്മർ തട്ടത്താഴത്ത് സ്വാഗതം പറഞ്ഞ കൺവെൻന് മഹ്‌റൂഫ് കോഴിക്കര നന്ദി രേഖപ്പെടുത്തി.

Below Post Ad