പൊന്നാനി ചമ്രവട്ടം പാലത്തിന് മുകളിൽ കെഎസ്ആർടിസി ബസ്സും കാറും ബൈക്കും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്.
ശനിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ ആലത്തിയൂരിലെ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ഭാഗത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും ആലത്തിയൂർ വേങ്ങാലൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. മുന്നിലുണ്ടായിരുന്ന ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ബസ്സിലിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
പരിക്കേറ്റവർ:
റസൽ (21): കുണ്ടേരിവീട്ടിൽ, വേങ്ങാലൂർ (കാർ യാത്രികൻ)
ഫിദ (23): വേങ്ങാലൂർ (കാർ യാത്രിക)
ജമീന: വേങ്ങാലൂർ (കാർ യാത്രിക)
രാജു (60): ബൈക്ക് യാത്രികൻ
മോഹനൻ: ബൈക്ക് യാത്രികൻ
അപകടത്തെത്തുടർന്ന് ചമ്രവട്ടം പാലത്തിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
വീഡിയോ
