KMPU പാലക്കാട് ജില്ലാ സമ്മേളനം ജനുവരി 31ന് കൂറ്റനാട്

 



കൂറ്റനാട് :പത്ര-ദൃശ്യ - ഓൺ ലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ സ്വതന്ത്ര്യ ട്രേഡ് യൂണിയനായ കേരള മീഡിയ പേഴസ്ൺസ് യൂണിയൻ (KMPU) പാലക്കാട് ജില്ലാ സമ്മേളനം ജനുവരി 31 ന് കൂറ്റനാട് വെച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 KMPU യുടെ മൂന്നാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 15ന് (ഞായറാഴ്ച) കണ്ണൂരിൽ വെച്ചാണ് നടക്കുന്നത്. സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥമാണ് പാലക്കാട് ജില്ലാ സമ്മേളനം കൂറ്റനാട് വെച്ച് നടത്തുന്നത്

കൂറ്റനാട് പ്രസ് ക്ലബിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരികളായ വീരാമുണ്ണി മുള്ളത്ത് , സി.മൂസ പെരിങ്ങോട് , ജില്ലാ പ്രസിഡൻ്റ് കെ.ജി. സണ്ണി , വൈസ് പ്രസിഡൻ്റ് പ്രദീപ് ചെറുവാശ്ശേരി , തൃത്താല മേഖല സെക്രട്ടറി രഘുകുമാർ ,ജോ. സെക്രട്ടറി റഹീസ് മുഹമ്മദ് , ജോ. സെക്രട്ടറി എസ് എം അൻവർ , എ.സി. ഗീവർ ചാലിശേരി എന്നിവർ പങ്കെടുത്തു.

Below Post Ad