കൂറ്റനാട് ഫെസ്റ്റ്: ഗജസംഗമം ഫെബ്രു.11ന്

 



കൂറ്റനാട് ഫെസ്റ്റ്: ഗജസംഗമം ഫെ.11ന്.മൂന്ന് നാൾ നീണ്ടു നിൽക്കുന്ന കൂറ്റനാട് ഫെസ്റ്റിന് തുടക്കം.

നാഗലശ്ശേരി, ചാലിശ്ശേരി, തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിൽ നിന്നുള്ള ഇരുപത് ഉപ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആയിരങ്ങൾ പങ്കെടുക്കുന്ന ഘോഷയാത്രയും ഗജസംഗമവും ബാൻ്റ് സംഗമവും 11 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

10 ന് വൈകുന്നേരം 6 മുതൽ രാത്രി 10 വരെ ബാൻ്റ് സംഗമം നടക്കും.11 ന് രാവിലെ ഒമ്പതിന് കൂറ്റനാട് ടൗണിൽ 20 ഓളം ആനകൾ അണിനിരക്കുന്ന ഗജ സംഗമം ഉണ്ടാവും. ബാൻ്റ് വാദ്യവുമുണ്ടാവും.

വൈകുന്നേരം 6 മണിക്ക് കൂറ്റനാട് മല റോഡിൽ നിന്ന് ഘോഷയാത്ര പുറപ്പെടും. 20 ഉപ കമ്മിറ്റികളുടെ കീഴിൽ 47 ഗജവീരന്മാർ ഘോഷയാത്രയിൽ പങ്കെടുക്കും. ഏഴര മണിക്ക് തൃത്താല റോഡിൽ പാടത്ത് ഗജസംഗമം നടക്കും. കൂറ്റനാട് ഫെസ്റ്റ് സുരക്ഷയുടെ ഭാഗമായി ഒന്നര കോടി രൂപയുടെ ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

കെ.വി ഗഫൂർ ന്യൂബസാർ (പ്രസിഡൻ്റ്), എ.വി ഫൈസൽ കൂറ്റനാട് (സെക്രട്ടറി), രവി കുന്നത്ത് (ട്രഷറർ), പി.സി അജയൻ (വൈസ് പ്രസിഡൻ്റ്),പി.എ അബ്ദുൾ ഹമീദ് (ജോ.സെക്രട്ടറി) എന്നിൽ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



Below Post Ad