ദേശമംഗലം : ചെറുതുരുത്തി പൊന്നാനി റോഡിൽ ആറങ്ങോട്ടുകരയിൽ ഭക്ഷ്യ ദാന്യങ്ങളുമായിവന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ വൈറ്റ് ഗാർഡിൻ്റെ ഇടപെടൽ മാതൃകയായി.
ബാലവാടിയിലെക്കുള്ള അമൃതും പൊടി ഉണ്ടാക്കുന്നതിനായി കൊണ്ട് പോകുന്ന ഗോതമ്പ് ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എതിരെവരുന്ന വാഹനത്തിനെ മറി കടന്ന് കൊണ്ട് ഒരു കാർ അമിത വേഗത്തിൽ വന്നത് അപകടം ഒഴിവാക്കാൻ വേണ്ടി ലോറി വെട്ടിച്ച് മാറ്റിയത് മൂലം ലോറി റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.
തുടർന്ന് വാഹനത്തിൽ നിന്നും ഗോതമ്പ് ചാക്കുകൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനും, ഗതാഗത തടസ്സം നേരിട്ടത്തിനെ തുടർന്ന് മുസ്ലിം യൂത്ത് ലീഗിൻ്റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാർഡ് അടിയന്തിരമായി ഇടപ്പെട്ട് ഗതാഗതം പുനസ്ഥാപിക്കുകയും വാഹനത്തിൽ ഉണ്ടായിരുന്ന ഭക്ഷ്യധാനങ്ങൾ മറ്റൊരു വാഹനത്തിലോട്ട് മാറ്റുന്നതിന് സഹായിക്കുകയും ചെയ്തു.
വൈറ്റ് ഗാർഡ് അംഗങ്ങളായ എസ്. എ. ശിഹാബ്, നൗഷാദ്, പി.എം. ഹാരിസ്, അസീസ്, ഷാഹിദ്, നവാസ്, നൗഷാദ്, എ.കെ. റഫീഖ്.യുന്സിഫ് എന്നിവർ നിലത്ത് ചിതറി കിടന്നിരുന്ന ഗോതമ്പ് ചാക്കുകൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റുന്നതിന് നേതൃത്വം നൽകി.
വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ നടന്ന അപകടത്തിൽ ആളപായമൊന്നും സംഭവിച്ചിരുന്നില്ല. ഈ പാതയിൽ സ്ഥിരമായി അപകടം ഉണ്ടാക്കുന്ന പ്രധേശ മായി മാറുകയാണ്. ഇവിടെ ഇതിനു തക്കതായ പരിഹാരം അധികാരികൾ കാണണം എന്നും നാട്ടുകാർ ആവിശ്യപെട്ടു.
