ഐ.എസ്.ആർ.ഒ ഗവേഷണ ക്യാമ്പിലേക്ക് യോഗ്യത നേടി: അഭിമാനനിറവിൽ സൻഹ ഫാത്തിമ

 



ഐ.എസ്.ആർ.ഒ ഗവേഷണ  ക്യാമ്പിലേക്ക് യോഗ്യത നേടി അഭിമാനനിറവിൽ സൻഹ ഫാത്തിമ.പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൻറെ അഭിമാനമാണ് സൻഹ ഫാത്തിമ 

ISRO യുടെ YUVIKA 2026 ബഹിരാകാശ ശാസ്ത്ര ക്യാമ്പിലേക്ക് കേരളത്തിൽനിന്ന് തെരഞ്ഞെടുത്ത 11 പേരിൽ ഒരാളാണ് സൻഹ ഫാത്തിമ.കഠിനാധ്വാനവും, അടങ്ങാത്ത ജിജ്ഞാസയുമാണ് സൻഹ ഫാത്തിമയുടെ കരുത്ത്. 

യൂറിക്കയിലും ശാസ്ത്രകേരളത്തിലും വിദ്യാരംഗം മാസികയിലും നിരന്തരമായി എഴുതുന്ന സൻഹ, നാടകത്തിലും മോണോആക്ടിലും നിരന്തരമായി ഇടപെടുന്ന സൻഹ കവിത ചൊല്ലിയും കഥാപ്രസംഗം പറഞ്ഞും പുതിയ ഭാവുകത്വം സൃഷ്ടിക്കുന്ന സൻഹ എസ്പിസി കേഡറ്റായും പൊതു പ്രവർത്തകയായും നിറഞ്ഞു നിൽക്കുന്ന വിദ്യാർത്സഥിനിയാണ് സൻഹ

പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാമൂഹ്യശാസ്ത്ര കൗൺസിലും മലയാള മനോരമയും ചേർന്നു സംഘടിപ്പിച്ച സംസ്ഥാന വാർത്തവായന & എഡിറ്റിങ് മത്സരത്തിൽ എ ഗ്രേഡ്, സംസ്ഥാന ജൈവ വൈവിധ്യ കോൺഗ്രസിലെ സിംഗിൾ പ്രോജക്ടിൽ എ ഗ്രേഡ്, നാഷണൽ ലെവൽ അബാക്കസ് ഒന്നാം റാങ്ക്, രാജലക്ഷ്മി കവിതാ പുരസ്കാരം, ജില്ലാ ബാലശാസ്ത്ര പുരസ്കാരം, പി.ടി.ഭാസ്കരപണിക്കർ സ്മാരക ട്രസ്റ്റ് ആഗോള ബാലശാസ്ത്ര പ്രതിഭാ പുരസ്കാരം എന്നിവയും സൻഹ ഫാത്തിമക്ക് ലഭിച്ചിട്ടുണ്ട്.

പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിധുനന്ദനനും YUVIKA സ്പേസ് ക്യാമ്പിലേക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്.


Below Post Ad