സി.എച്ച്.സിയിലെ ഡോ. ഷംസിയ കുഴഞ്ഞുവീണ് മരിച്ചു




​മലപ്പുറം: വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ. ഷംസിയ (43) അന്തരിച്ചു. ഇന്ന് രാവിലെ കുഴഞ്ഞുവീണതിനെത്തുടർന്ന് ഉടനടി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂരങ്ങാടി സ്വദേശിനിയാണ്.

പി.എസ്.എം.ഒ കോളേജ് മുൻ പ്രൊഫസർമാരായ എസ്.എം. അലി, നൂർജഹാൻ ടീച്ചർ എന്നിവരുടെ മകളാണ്. വി.എം.സി ഹോസ്പിറ്റലിന് സമീപം ക്ലിനിക്ക് നടത്തുന്ന ഡോ. ശറഫുദ്ധീനാണ് ഭർത്താവ്.

ദീർഘകാലമായി വേങ്ങര സി.എച്ച്.സിയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഡോ. ഷംസിയ. സൗമ്യമായ പെരുമാറ്റം കൊണ്ടും രോഗികളോടുള്ള കരുതൽ കൊണ്ടും നാട്ടുകാർക്കും സഹപ്രവർത്തകർക്കും പ്രിയങ്കരിയായിരുന്നു അവർ. ഡോക്ടറുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് വേങ്ങരയും തിരൂരങ്ങാടിയും.



Below Post Ad