'എന്തൊരു ചൂട്'; ചുട്ടുപൊള്ളി പാലക്കാട്

 


തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് മാറ്റമില്ല. പാലക്കാട് ജില്ലയിൽ ഇന്നും നാളെയും താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതും പാലക്കാട്‌ തന്നെയാണ്. 40 ഡിഗ്രി സെൽഷ്യസ് ചൂടാണ് വെള്ളിയാഴ്ച പാലക്കാട്‌ രേഖപ്പെടുത്തിയത്.

 പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ താപനില 36 ഡിഗ്രി വരെയും ഉയർന്നേക്കും.


Below Post Ad