കോട്ടക്കൽ :രണ്ടത്താണിയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം.രണ്ടത്താണി ചെറുപറമ്പിൽ കളത്തിൽ റഷീദിന്റെ മകൻ മുഹമ്മദ് മാസിൻ ആണ് മരിച്ചത്.
അറ്റക്കുറ്റപ്പണിക്കായി അഴിച്ച് വെച്ചിരുന്ന അയൽവീട്ടിലെ ഗെയ്‌റ്റിൽ കയറിയതിനിടെയാണ് അപകടം
കോട്ടക്കലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കബറടക്കി.
