ഫിറോസ്പൂർ : ഡൽഹി-മുംബൈ എക്‌സ്‌പ്രസ്‌വേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി വീട്ടമ്മ മരിച്ചു. മലപ്പുറം ജില്ലയിലെ വെളിയങ്കോട് പരേതനായ തണ്ണിതുറക്കൽ മൊയ്തീൻകുയുടെ മകളും താനൂർ സ്വദേശി അബ്ദുൽ ജലീലിൻ്റെ ഭാര്യയുമായ ബഷീറ (42) ആണ് മരിച്ചത്. സി പി എം നേതാവ് ടി എം സിദ്ധീഖിൻ്റെ സഹോദരിയാണ്
ഷാർജയിൽ നിന്നെത്തിയ ഭർത്താവ് ജലീലിനോടൊപ്പം സ്വന്തം കാറിൽ ഡൽഹി, കാശ്മീർ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വിനോദയാത്ര പോയതായിരുന്നു. മൂന്നു ദിവസ മുൻപാണ് ഇവിടെ നിന്നും പുറപ്പെട്ടത്.വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് ഹരിയാനയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിക്ക് പുറകിലിടിച്ചാണ് അപകടം
ഹരിയാനയിലെ നുഹ് ജില്ലയിൽപ്പെട്ട ഫിറോസ്പൂർ ജനപഥിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ മുന്നിൽ പോവുകയായിരുന്ന ലോറിയുടെ പിൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക റിപോർട്ട്. എക്‌സ്‌പ്രസ്‌വേയിലൂടെയുള്ള ദീർഘദൂര യാത്രയ്ക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയതാണ് നിയന്ത്രണം വിട്ട് ലോറിക്ക് പിന്നിലേക്ക് ഇടിക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അപകടസ്ഥലത്ത് വെച്ച് തന്നെ ബഷീറ മരണപ്പെട്ടിരുന്നു.ഹരിയാന പോലീസും ഹൈവേ അതോറിറ്റിയും സ്ഥലത്തെത്തിയാണ്കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭർത്താവ് ജലീൽ നിലവിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.മക്കളായ 19 വയസ്സുള്ള ലാസിം, 16 വയസ്സുള്ള ശാരിക എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. മൂവരെയും ഹരിയാനയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഖബറടക്കം: ഇന്ന് (23/05/2026) ഉച്ചയ്ക്ക് 12 മണിക്ക് വെളിയങ്കോട് വെസ്‌റ്റ് മുഹ്‌യുദ്ദീൻ പളളി ഖബർസ്ഥാനിൽ..
