![]() |
കൊണ്ടോട്ടി : നഗരത്തിൽ അരീക്കോട് റോഡിലെ കെട്ടിടത്തിനു തീപിടിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി അബ്ദുൽ റഷീദ് (64) ആണ് മരിച്ചത്.
മേയ് 15നു വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മൂന്നു നില കെട്ടിടത്തിൽ തീ പടരുകയായിരുന്നു. കെട്ടിടത്തിൽ മൂന്നാം നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന എടപ്പാൾ സ്വദേശി അബ്ദുൽ റഷീദ് പുറത്തിറങ്ങാൻ ആവാതെ കെട്ടിടത്തിന് ഉള്ളിൽ അകപ്പെട്ടു. നാട്ടുകാരും ഫയർ ഫോഴ്‌സും ആണു രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.
താഴേക്കിറങ്ങാനുള്ള വഴിയെ അഗ്നിവിഴുങ്ങിയപ്പോൾ, താമസിച്ചിരുന്ന മുറിക്കുള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു അബ്‌ദുൽ റഷീദ് കൊണ്ടോട്ടിയിലെ ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനായിരുന്നു
