പാലക്കാടിൻ്റെ പുതിയ ജില്ലാ കളക്ടർ കെ സുധീർ

 



കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ സുധീർ കെ., നിലവിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടറാണ്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗിൽ ബി.ടെക് ബിരുദം നേടിയിട്ടുണ്ട്. 2017-ലെ കേരള കേഡർ ഐ.എ.എസ്. ബാച്ചിൽ ഉൾപ്പെടുന്ന അദ്ദേഹം, സംസ്ഥാന ഭരണരംഗത്ത് വിവിധ തലങ്ങളിൽ കാര്യക്ഷമമായ സേവനം കാഴ്ചവെച്ചിട്ടുള്ളയാളാണ്.

വ്യവസായ നഗരം’ പദ്ധതി കാത്തിരിക്കുന്ന പാലക്കാട് ജില്ലയിൽ വ്യവസായിക മേഖലയിലെ സാങ്കേതിക വിദഗ്ധൻ കലക്ടറായി ചുമതലയേൽക്കുന്നത് വലിയ പ്രതീക്ഷകളാണ് ഉണർത്തുന്നത്. തിരുവനന്തപുരം സ്വദേശിയാണ്. എൻജിനീയറിങ് പഠനത്തിനു ശേഷം സ്വകാര്യമേഖലയിൽ ഉൾപ്പെടെ ജോലി ചെയ്ത ഇദ്ദേഹം വ്യവസായ വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സർക്കാർ സേവനം ആരംഭിച്ചു. വകുപ്പിൽ അഡീഷനൽ ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണ് ഐഎഎസ് ലഭിക്കുന്നത്. തുടർന്ന് എൻട്രൻസ് കമ്മിഷണർ, സിവിൽ സർവീസ് അക്കാദമി ഡയറക്ടർ, ഹാൻഡ്‍ലൂം ഡയറക്ടർ എന്നീ ചുമതലകളും വഹിച്ചു. 2023 മുതൽ ഉന്നത വിദ്യാഭ്യാസ വകുപ്പിലാണ് പ്രവർത്തിച്ചിരുന്നത്. നേരത്തെ വ്യവസായ വകുപ്പിൽ പ്രവർത്തിച്ചു കൊണ്ടിരിക്കെ കഞ്ചിക്കോട് വ്യവസായ മേഖലയിൽ ഉൾപ്പെടെ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. പാലക്കാട് ജില്ലാ കളക്ടറായി തിങ്കളാഴ്ച (നാളെ ) അദ്ദേഹം ചുമതലയേൽക്കും 

ഭാര്യ.ഡോ. ബിന്ദു (ആരോഗ്യവകുപ്പ് ഡപ്യൂട്ടി സൂപ്രണ്ട് ). മക്കൾ : മീനാക്ഷി, മേഘ.


#

Below Post Ad