പൊന്നാനിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.ഗുരുവായൂർ കാരക്കാട് സ്വദേശി നാലകത്ത് ആദിൽ (21) ആണ് മരണപ്പെട്ടത്
ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. ചാവക്കാട് പൊന്നാനി ആറുവരിപാതിയിൽ പൊന്നാനി ആനപ്പടി പാലത്തിനും പള്ളപ്പുറം പാലത്തിനും ഇടയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്
അപകടത്തിൽ ഗുരുതരമായി പരിക്ക്പറ്റിയ ആദിലിനെ പൊന്നാനി ആംബുലൻസ് പ്രവർത്തകർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും
