വളാഞ്ചേരിയിൽ മദ്യംലഹരിയിലായ പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു.

 


വളാഞ്ചേരിയിൽ മദ്യംലഹരിയിലായ പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. വളാഞ്ചേരി വൈക്കത്തൂർ പച്ചേരിയിൽ മങ്കുഴിയിൽ ശബരിയുടെ മകൻ ശ്യാം കൃഷ്ണൻ (17)ആണ് മരിച്ചത്.

വീട്ടിൽ ഉണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്.രാത്രി മദ്യപിച്ചെത്തിയ പിതാവുമായി ശ്യാം തർക്കത്തിൽ ഏർപ്പെട്ടു. തർക്കത്തിനിടെ പിതാവിന്റെ അബദ്ധത്തിൽ ഉള്ള അടിയേറ്റ് ശ്യാം വീഴുകയായിരുന്നു

 ശ്യാമിനെ അച്ഛൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരപ്പണിക്കാരനായ അച്ഛൻ ശബരിയെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു



Below Post Ad