തൃത്താല : വെള്ളിയാങ്കല്ല് തടയണയുടെ പാർശ്വഭിത്തി രണ്ടാംഘട്ട പുനരുദ്ധാരണ പ്രവൃത്തി പുരോഗതി വിലയിരുത്താൻ വി.ടി. ബൽറാം എംഎൽഎ പദ്ധതി പ്രദേശം സന്ദർശിച്ചു.
റിംഗ് ബണ്ട് നിർമ്മാണം, സംരക്ഷണഭിത്തിയുടെ പുനർനിർമാണം, കോൺക്രീറ്റ് അടിത്തറ പുനരുദ്ധാരണം, ആപ്പ് സ്ട്രീം - ഡൗൺ സ്ട്രീം അടക്കമുള്ള പണികളാണ് പുരോഗമിക്കുന്നത്. മഴക്കാലത്തിനു മുമ്പായി കോൺക്രീറ്റ് അടിത്തറ പ്രവർത്തി പൂർത്തികരിക്കുണമെന്നും, എല്ലാം പ്രവർത്തികളും സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും എംഎൽഎ നിർദ്ദേശിച്ചു.
യജ്ഞേശ്വരം അമ്പലത്തിൽ ബലിയിടൽ കർമ്മങ്ങൾക്കായി പുഴയിലേക്ക് ഇറങ്ങുന്നതിന് സ്റ്റെപ്പുകളുടെ കാര്യവും എംഎൽഎ ഓർമിപ്പിച്ചു.
2020 ലാണ് ഈ പ്രവർത്തിക്ക് എന്റെ കാലഘട്ടത്തിൽ ഫണ്ട് അനുവദിക്കുകയും, എന്നാൽ പിന്നീടുള്ള അഞ്ച് വർഷം ഒന്നും നടക്കാതെ അവസാന സമയത്ത് പ്രവർത്തി തുടങ്ങുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ജലസേചന വിഭാഗം ചമ്രവട്ടം പ്രൊജക്റ്റ് തൃത്താല സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ വി.എച്ച്. ഹരിത, തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയന്തി വിജയകുമാർ, പരുതൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും പഞ്ചായത്തംഗവുമായ എ. പി. എം. സക്കറിയ, പട്ടിത്തറ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വിനോദ്, തൃത്താല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പത്തിൽ അലി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി. ദിവ്യ, യു. ടി. താഹിർ, പഞ്ചായത്തംഗം ഷബ്‌ന നിഷാദ്, പി.വി. മുഹമ്മദ്‌അലി, ടി. കെ. ചേക്കുട്ടി, എം. മണികണ്ഠൻ, എസ്. ടി. നിസാർ എന്നിവർ സംബന്ധിച്ചു.
