കൂറ്റനാട് : തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ 2025–26 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളേയും ആദരിക്കുന്ന ‘ആദരം 2026’ തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു.
തൃത്താല എം.എൽ.എ, വി.ടി. ബൽറാം ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷനായി.
അടുത്ത അധ്യയന വർഷം കൂടുതൽ ഹയർ സെക്കൻഡറി ബാച്ചുകളും, സീറ്റുകളും അനുവദിക്കുമെന്ന് വിടി ബൽറാം എംഎൽഎ. പറഞ്ഞു.
വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിക്കായി നടപ്പിലാക്കിയ സ്മൈൽ തൃത്താല പദ്ധതിയുടെ തുടർച്ച ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ അക്കാദമിക താൽപര്യങ്ങളെ മുൻ നിർത്തി ആയിരിക്കണമെന്നും കക്ഷി രാഷ്ട്രീയ താൽപര്യങ്ങൾക്ക്ആകരുതെന്നും എം എൽ എ ഓർമ്മപ്പെടുത്തി
പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കായ 1200 ൽ 1200 മാർക്ക് നേടി നാടിന്റെ അഭിമാനമായ മേഴത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി കൃഷ്ണജയെ വിടി ബൽറാം എം എൽഎ പ്രത്യേകം അഭിനന്ദിച്ചു.
100 % വിജയം നേടിയ സ്കൂളുകളെ വിടി ബൽറാം എം എൽ എ പ്രത്യേകം അഭിനന്ദിചു .
അധ്യാപകരുടെ നല്ലരീതിയിലുള്ള ഇടപെടലുകൾ ഇല്ലാതെ സ്കൂളുകൾക്ക് 100 % വിജയം നേടാനാവില്ല എന്ന് അദ്ദഹം പഞ്ഞു.
തൃത്താല ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാഹിന അക്ബർ, ബ്ലോക്ക് പഞ്ചായത്ത്സ്ഥിരം സമിതി അധ്യക്ഷരായ കെ.പി. പ്രജീഷ്, എസ്. ജിജി, പി.ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാവ മാളിയേക്കൽ, എം. റജീഷ, ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സിജു തോമസ്, തൃത്താല എ . ഇ . ഒ , കെ.പ്രസാദ്, ബ്ലോക്ക് സെക്രട്ടറി കെ.കെ. ചന്ദ്രദാസ്, എൻ.സി. അജയേഷ് എന്നിവർ സംസാരിച്ചു. വിവിധമേഖലകളിൽ വിജയികളായവരെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
