തൃശ്ശൂർ : ചേലക്കരയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറി അപകടം. അഞ്ച്പേർക്ക് പരുക്ക്.
സംസ്ഥാനപാതയിൽ കായാംപൂവ്വം ബസ് സ്റ്റോപ്പിലാണ് അപകടം.കായാംപൂവ്വം ഇറക്കം ഇറങ്ങി വരുന്നതിനിടെ മഴമൂലം നിയന്ത്രണം നഷ്‌ടമായ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ബസിലുണ്ടായിരുന്ന 3 പേർക്കും, ബസ് കാത്ത് നിന്ന 2 പേർക്കുമാണ് പരുക്കേറ്റത്.
പരുക്കേറ്റവരെ ചേലക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
ചേലക്കര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
