പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ മലയാളം വിഷയത്തിൽ അതിഥി അധ്യാപകൻ/ അധ്യാപിക ഒഴിവുണ്ട്. മലയാളത്തില്‍ ബിരുദാനന്തര ബിരുദവും, യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യതയുള്ളവരും, തൃശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ അവരുടെ വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിക്കറ്റുകള്‍ എന്നിവ സഹിതം ജൂലൈ ആറിന് തിങ്കളാഴ്ച രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04662 212223.
