ലഹരിക്കെതിരെ ഗോൾ അടിച്ച് എസ് എ വേൾഡ് സ്കൂൾ വിദ്യാർത്ഥികൾ

 


പടിഞ്ഞാറങ്ങാടി : കേരള സർക്കാരിന്റെ തുഫാൻ ലഹരി മുക്ത കേരളം എന്ന പദ്ധതിയിൽ പടിഞ്ഞാറങ്ങാടി എസ് എ വേൾഡ് സ്കൂൾ വിദ്യാർത്ഥികളും പങ്കാളികളായി. 

ലഹരിക്ക് എതിരെ ഗോൾ അടിച്ചാണ് വിദ്യാർത്ഥികൾ തുഫാൻ പദ്ധതിയിൽ പങ്കാളികളായത്. 

തൃത്താല എസ് ഐ ഹംസ കെ പരിപാടി ഉദ്ഘാടനം ചെയ്തു. അയ്യൂബി എജുസിറ്റി ജനറൽ സെക്രട്ടറി സി അബ്ദുൽ കബീർ അഹ്സനി അധ്യക്ഷത വഹിച്ചു, സ്കൂൾ സമിതി ചെയർമാൻ ഫാഹിദ് റഹ്മാൻ ഒറവിൽ ,സ്കൂൾ പ്രിൻസിപ്പൽ സിദ്ധീഖ് വി ടി, അഡ്മിൻ ഷംഫീൽ പി എസ്, പി ആർ ഒ അഷറഫ് പി ടി, വൈസ് പ്രിൻസിപ്പൽ രാധിക പി, മോറൽ എജുക്കേഷൻ കോർഡിനേറ്റർ സുബൈർ ബാഖവി, പ്രോഗ്രാം കോർഡിനേറ്റർ ജുനൈദ് എ പി, കായിക അധ്യാപകരായ ജംഷീദ്, ലിജിത എം കെ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് തൃത്താല എസ് ഐ ഹംസ കെ ലഹരി ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

Below Post Ad