അറിവിന്റെ മുറ്റത്തുനിന്ന് പടിയിറങ്ങുന്ന കുരുന്നുകൾക്ക് സ്നേഹസമ്മാനം; വെങ്കര വാർഡിൽ വേറിട്ട 'ഗ്രാജുവേഷൻ' മാതൃക

 


​അറിവിന്റെ മുറ്റത്തുനിന്ന് പടിയിറങ്ങുന്ന കുരുന്നുകൾക്ക് സ്നേഹസമ്മാനം;പട്ടിത്തറ വെങ്കരയിൽ വേറിട്ട 'ഗ്രാജുവേഷൻ' മാതൃകയുമായി വാർഡ് മെമ്പർ അസ്മ ജമാൽ

​ അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവടുവെച്ച അങ്കണവാടി കുരുന്നുകൾക്ക് എന്നും ഓർത്തുവെക്കാൻ ഒരു സ്നേഹസമ്മാനവുമായി വെങ്കര വാർഡ് മെമ്പർ. പട്ടീത്തറ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലാണ് അങ്കണവാടി പഠനം പൂർത്തിയാക്കി സ്കൂളുകളിലേക്ക് തിരിയുന്ന കുരുന്നുകൾക്കായി വേറിട്ടൊരു യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്.


​സാധാരണയായി ഉന്നത വിജയം നേടുന്നവർക്കും വലിയ ക്ലാസുകളിൽ പഠിക്കുന്നവർക്കും മാത്രം ലഭിക്കാറുള്ള അനുമോദനങ്ങൾ, ഇതാദ്യമായി അങ്കണവാടി തലത്തിൽ നടപ്പിലാക്കിയിരിക്കുകയാണ് വാർഡ് മെമ്പർ അസ്മ ജമാൽ. പടിയിറങ്ങുന്ന ഓരോ കുഞ്ഞിനും അവരുടെ പേരും ഫോട്ടോയും പതിപ്പിച്ച മനോഹരമായ മൊമെന്റോകൾ ചടങ്ങിൽ വെച്ച് സമ്മാനിച്ചു.

​"ജീവിതത്തിലെ ആദ്യത്തെ ഔദ്യോഗിക പഠനകാലം പൂർത്തിയാക്കുന്ന ഈ കുരുന്നുകൾക്ക് ഇതൊരു വലിയ ആവേശമായിരിക്കും. അവരുടെ വീടുകളിൽ എന്നും സൂക്ഷിച്ചുവെക്കാൻ കഴിയുന്ന ഈ സമ്മാനം ഭാവിയിൽ അവർക്ക് വലിയൊരു പ്രചോദനമാകുമെന്ന് ഉറപ്പാണ്," എന്ന് വാർഡ് മെമ്പർ അസ്മ ജമാൽ പറഞ്ഞു.


​അങ്കണവാടിയിലെ മനോഹരമായ ഓർമ്മകൾ എന്നും നിലനിർത്തുന്നതിനും കുട്ടികൾക്ക് പഠനകാര്യങ്ങളിൽ കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിനുമായാണ് ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തത്. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വലിയ പങ്കാളിത്തത്തോടെ നടന്ന ചടങ്ങ് മറ്റ് വാർഡുകൾക്കും മികച്ചൊരു മാതൃകയാവുകയാണ്.

Tags

Below Post Ad