തൃത്താല: ഓപ്പറേഷൻ തൂഫാൻ ഭാഗമായി വീട്ടിൽ നടത്തിയ പരിശോധനയിൽ എം ഡി എം എ പിടികൂടി
തൃത്താല പടിഞ്ഞാറങ്ങാടി കോക്കാട് പണിക്കർ പടി സ്വദേശി 34 വയസുള്ള ഷമീമിനെ ആണ് പിടികൂടിയത്
ഓപ്പറേഷൻ തൂഫാൻ ൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിൽ നിന്നും രാസ ലഹരി പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
പരിശോധനയിൽ പ്രതിയുടെ വീട്ടിൽ നിന്നും ഒളിപ്പിച്ച നിലയിൽ 2.3 ഗ്രാം എം ഡി എം എ പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ അലൂർ, പടിഞ്ഞാറങ്ങാടി സ്ഥലങ്ങളിൽ നിന്നായി ഹാൻസ് ഉൾപ്പടെയുള്ള പുകയില ഉൽപ്പന്നങ്ങളും പോലീസ് പിടിച്ചെടുത്തു
ലഹരി വേട്ട വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് തൃത്താല എസ് ഐ ജഫിൻ രാജ് പറഞ്ഞു
തൃത്താല പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ജെഫിൻ രാജ്, ഹംസ, എ എസ് ഐ ദേവകി, സി പി ഒ മാരായ മുനീർ, പ്രവീൺ, ശരത്ത്, ഡാൻസാഫ് ടീം എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടി കൂടിയത്
