കൂടല്ലൂർ : ഫിഫ ലോകകപ്പ് 2026 ൻ്റെ ഭാഗമായി കുടല്ലൂരിലെ ഫുട്ബോൾ പ്രേമികൾക്കായി ഫിഫ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഒരുക്കിയ ബിഗ് സ്ക്രീനിൻ്റെ സ്വിച്ച് ഓൺ കർമ്മം ആനക്കര പഞ്ചായത്ത് പ്രസിഡൻ്റ് അംബിക ടീച്ചർ നിർവഹിച്ചു
ചടങ്ങിൽ ക്ലബ്ബ് രക്ഷാധികാരി സലീം കൂടല്ലൂർ അധ്യക്ഷത വഹിച്ചു. നാലാം വാർഡ് മെമ്പർ ഷീബ പുളിക്കൽ, അഞ്ചാം വാർഡ് മെമ്പർ ജംസീന ടീച്ചർ,ക്ലബ്ബ് പ്രസിഡൻ്റ് റംഷീദ് എം. വി., ക്ലബ്ബ് രക്ഷാധികാരി സാലിഹ് കൂടല്ലൂർ, അൻസാരിക്ക, സുന്ദരേട്ടൻ, ഡോക്ടർ ഷിയാസ്, ഡോക്ടർ നിയാസ് എന്നിവർ ആശംസ അറിയിച്ചു.
ക്ലബ്ബ് അംഗങ്ങളും നാട്ടുകാരും പങ്കെടുത്ത പരിപാടിയിൽ . അഫ്സൽ പുളിക്കൽ സ്വാഗതം പറഞ്ഞു.ക്ലബ്ബ് സെക്രട്ടറി ഷജിൽ എം. വി. നന്ദി പറഞ്ഞു.
