തൃത്താല ഹൈസ്‌കൂളിലെ എസ് എസ് എൽ സി 78 ബാച്ച് 10 H ഡിവിഷനിലെ കുട്ടികൾ പുനർ സംഗമം നടത്തി. കൂറ്റനാട് കെ ആർ ബേക്കറി ഹാളിൽ നടന്ന സംഗമം മുൻ ഹെഡ്മാസ്റ്ററും അന്നത്തെ ക്ലാസ്സ് അധ്യാപകനുമായിരുന്ന വി രാജഗോപാലനുണ്ണി ഉദ്ഘാടനം ചെയ്തു.
മുൻ ഹെഡ്‌മാസ്റ്റർ പി വി സേതുമാധവൻ, അന്നത്തെ വിദ്യാർഥികളായിരുന്ന പി ടി രവീന്ദ്രനാഥൻ, എം വി വിജയൻ, കെ പി ശശിധരൻ, സി പി സുജാത, സി ആർ കാർത്ത്യായനി ദേവി, വി വി അംബുജം എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വെച്ച് പൂർവ്വാധ്യാപകരെ പൊന്നാട ചാർത്തി ആദരിച്ചു. തുടർന്ന് കെയ്ക്ക് മുറിച്ച് ഓളം തല്ലുന്ന ഓർമ്മകൾ ഓരോരുത്തരും പങ്കുവെയ്ക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
