ഇന്നലെ ഉച്ച മുതൽ തുടങ്ങിയ സ്വകാര്യ ബസ് സമരം പിൻവലിച്ചു.
പട്ടാമ്പി-പെരിന്തൽമണ്ണ- വളാഞ്ചേരി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളുമാണ് ഗതാഗത കുരുക്കിൻ്റെ പേരിൽ മിന്നൽ സമരം നടത്തിയത്. നഗരസഭാധികൃതരും പോലീസും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ബസ് ഉടമകളുമായും ജീവനക്കാരുമായും നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.
മേലെ പട്ടാമ്പിയിലെ റോഡ് പണി മൂലമുള്ള ഗതാഗത നിയന്ത്രണം സ്വകാര്യ ബസ്സുകാർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പരിഹരിക്കുമെന്നും ടോറസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളെ തൃത്താല കൊപ്പം വഴിയും ചെറിയ വാഹനങ്ങളെ ശങ്കരമംഗലം- കൂമ്പൻകല്ല് വഴിയും തിരിച്ചു വിടുമെന്ന് അധികൃതർ ഉറപ്പുനൽകിയതായി സമര സമിതി ഭാരവാഹികൾ അറിയിച്ചു.
